തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസിന് കല്ലെറിഞ്ഞ മൂന്ന് പോപ്പുലർഫ്രണ്ട് പ്രവർത്തകരെ പൊലീസ് പിടികൂടി. നേമം പൊന്നുമംഗലം പൊറ്റവിള താഹിർ ( 33 ), കാരക്കാമണ്ഡപം ചെമ്മണ്ണുവിള നിജാസ് മൻസിലിൽ നിയാസ് (27), കാരയ്‌ക്കാമണ്ഡപം ചെമ്മണ്ണുവിള നിജാസ് മൻസിലിൽ അനസ് ( 38 ) എന്നിവരെയാണ് നേമം പൊലീസ് അറസ്റ്റുചെയ്‌തത്.
തമ്പാനൂരിൽ നിന്ന് നാഗർകോവിലിലേക്ക് പോയ തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസിനുനേരെ പാപ്പനംകോടിന് സമീപത്തുവച്ചാണ് ഇവർ കല്ലെറിഞ്ഞത്. ആക്രമണത്തിൽ 50,000 രൂപയുടെ നഷ്ടമാണുണ്ടായത്. ഒളിവിൽ പോയ പ്രതികളെ ഫോർട്ട് എ.സി.പി ഷാജിയുടെ നേതൃത്വത്തിൽ നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്,വിജയൻ എ.എസ്.ഐ ശ്രീകുമാർ,എസ്.സി.പി.ഒ ശ്രീകാന്ത്, സി.പി.ഒമാരായ ഗിരി, ഉണ്ണിക്കൃഷ്ണൻ, സജു, ചന്ദ്രസേനൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.