nss

നെയ്യാറ്റിൻകര: തൊഴുക്കൽ എൻ.എസ്.എസ് കരയോഗം പുതുതായി നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ ചെയർമാൻ പി.എസ്.നാരായണൻ നായർ നി‌ർവഹിച്ചു. കരയോഗം പ്രസിഡന്റ് എസ്. ഭുവനേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി.നാരായണൻ നായർ, ട്രഷറർ കെ.ശ്രീകുമാർ, ജോയിന്റ് സെക്രട്ടറി അയ്യപ്പൻ നായർ, മേഖലാകൺവീനർ മധുകുമാർ.കെ,താലൂക്ക് യൂണിയൻ സെക്രട്ടറി ഷാബു. വി.എ ഭരണസമിതി അംഗങ്ങളായ മണികണ്ഠൻ നായർ,രവീന്ദ്രൻ നായർ,കൃഷ്ണൻനായർ,സുഭാഷ്,അനിൽകുമാർ, നാരായണൻ നായർ,വിജയകുമാരൻ നായർ എന്നിവർ പങ്കെടുത്തു. എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയവ‌ർക്ക് ഗിരിജാദേവി മെമ്മോറിയൽ അവാർ‌‌ഡും സ്വദേശാഭിമാനി പുരസ്കാരവും വിതരണം ചെയ്തു.