
മലയാളത്തിന്റെ പ്രിയ താരമാണ് ഭാവന. ദിവസങ്ങൾക്കുമുൻപ് വസ്ത്രധാരണത്തിന്റെ പേരിൽ നേരിടേണ്ടിവന്ന സൈബർ അക്രമണങ്ങളിൽ ഭാവന പങ്കുവച്ച കുറിപ്പ് ഏറെ ഹൃദയഭേദകമായിരുന്നു. ഭർത്താവ് നവീനെക്കുറിച്ച് ഭാവന കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
എന്തൊക്കെ സംഭവിച്ചാലും ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് അദ്ദേഹം പറയുമ്പോൾ, നീ ആരാണെന്ന് എനിക്കറിയാം. നിങ്ങൾ ആരാണെന്ന് നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും അറിയാം. അത് പോരെ? അപ്പോൾ ഞാൻ അദ്ദേഹത്തോട് പറയുന്നു. 'അതെ എനിക്ക് വേണ്ടത് അതാണ്' എന്നാൽ ഭാവന സമൂഹ മാധ്യമത്തിൽ കുറിച്ചത്. നവീനൊപ്പമുള്ള ചിത്രവും ഭാവന പങ്കുവച്ചു. നിരവധി പേരാണ് ഭാവനയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. ഏറ്റവും സുരക്ഷിതമായ കരങ്ങളിൽ ആണ് ചെന്നുപെട്ടത്. നിങ്ങൾ ഒരു മനോഹരമായ വ്യക്തിത്വത്തിന് ഉടമയാണ്. എന്നിങ്ങനെയാണ് കമന്റ്.