pk

കാട്ടാക്കട:കാട്ടാക്കട ഡിപ്പോയിൽ ജീവനക്കാരുടെ മർദ്ദനത്തിനിരയായ പ്രേമനനേയും മകൾ രേഷ്മയെയും ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് ആമച്ചലിലെ വീട്ടിൽ സന്ദർശിച്ചു.നിയമ പോരാട്ടത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ഏതു സാഹചര്യത്തിലും ഒപ്പമുണ്ടെന്നും അദ്ദേഹം പ്രേമനനും മകൾക്കും ഉറപ്പ് നൽകി.കാട്ടാക്കട സന്തോഷ്,തിരുനെല്ലിയൂർ സുധീഷ്,തൂങ്ങാമ്പാറ ബാലകൃഷ്ണൻ,മുക്കംപാലമൂട് ബിജു,സുധീഷ്,പള്ളിച്ചൽ ബിജു,മഹിളാമോർച്ച നേതാക്കളായ ജയകുമാരി,ഷീജ രതീഷ്,രശ്മി ഹോപൻ,ശ്രീകല,കുമാരി.പി.എസ്.മായ,ഷീബാ മോൾ, തുടങ്ങിയവരും ഉണ്ടായിരുന്നു.