പൂവാർ: കന്യാകുമാരി ജില്ലാ മലയാള സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 5ന് 'വിജയദശമി കലോത്സസവം 2022' സംഘടിപ്പിക്കും. വൈകിട്ട് 3ന് കുഴിത്തുറ മലയാള ഭവനിൽ നടക്കുന്ന പരിപാടിയിൽ ശാസ്ത്രസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സുദർശൻ കാർത്തികപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. കെ.ടി.സുധീർ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര കമ്മിറ്റി അംഗം കെ.ഗോപകുമാർ സ്വാഗതം പറയും. പ്രൊഫ.രാജഗോപാലൻ,കാര്യവട്ടം ശ്രീകണ്ഠൻ നായർ,കരിക്കകം ശ്രീകുമാർ,രാജൻ വി.പൊഴിയൂർ,ഡോ.ബിന്ദുബാലകൃഷ്ണൻ,സുമേഷ് കൃഷ്ണൻ,മുരുകൻ കൃഷ്ണപുരം,ധനലക്ഷ്മി അജിത്ത്,വിനോദ് കുമാർ പാറയിൽ,സുരേഷ് വിട്ടിയറം,പൈങ്കുളം വേണുഗോപാൽ,ഡോ.ലക്ഷ്മി,ദിനകവി,കുന്നിയോട് രാമചന്ദ്രൻ നായർ,സനൽ ഡാലുമുഖം,മണികണ്ഠൻ മണലൂർ,കുളത്തൂർ സുനിൽ,ബൈജു വിക്രമൻ,നെയ്യാറ്റിൻകര ശേഖർ,രാധാരമണൻ മലയടി, മലയ്ക്കോട് ശ്രീകണ്ഠൻ നായർ തുടങ്ങിയവരും പങ്കെടുക്കും.