ആര്യനാട്:എസ്.എൻ.ഡി.പി.യോഗം ആര്യനാട് കോട്ടയ്ക്കകം ശാഖയിലെ ഗുരുദേവ സരസ്വതീക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ആരംഭിച്ചു.5ന് വിദ്യാരംഭത്തോടെ ചടങ്ങുകൾ സമാപിക്കും.ഇന്ന് വൈകിട്ട് 6.30ന് കുശ്മാണ്ഡപൂജ.30ന് വൈകിട്ട് 5.30ന് സ്കന്ദമാത്സ പൂജ.ഒക്ടോബർ ഒന്നിന് വൈകിട്ട് 6.30ന് കാർത്ത്യായനി പൂജ.രണ്ടിന്(ഞായർ)വൈകിട്ട് 6.30ന് കാളരാത്രി പൂജ.കുമാരി പൂജ.3ന് വൈകിട്ട് 6.30ന് മഹാഗൗരിപൂജ.പൂജവയ്പ്പ്.നാലിന്(ചൊവ്വ)വൈകിട്ട് 6.30ന് സിദ്ധിധാത്രി പൂജ.5ന് 8ന് പൂജയെടുപ്പ്.8.10ന് ശ്രീചിത്ര മെഡിക്കൽ സെന്ററിലെ ന്യൂറോ സർജൻ ഡോ.ഈശ്വറിന്റെ നേതൃത്വത്തിൽ വിദ്യാരംഭം.ദിവസവും രാവിലെ 6ന് ഗണപതിഹോമവും നടക്കും.