us4


ഉദിയൻകുളങ്ങര: കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരക്കാരായ പെൺകുട്ടികൾ എന്നിവരിലെ പോഷക സമൃദ്ധി ലക്ഷ്യമിട്ടുളള പോഷക മാസാചരണത്തിന് കൊല്ലയിൽ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. മാസാചരണത്തിന്റെയും ഏകദിന സെമിനാറിന്റെയും പോഷകാഹാര പ്രദർശന മേളയുടെയും ഉദ്ഘാടനം കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ .എസ്. നവനീത് കുമാർ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനില, ഐ.സി.ഡി.എസ് സൂപ്പർവൈസർ സിന്ധു , ടീച്ചേഴ്സ് ലീഡർ അനിത, സ്കൂൾ കൗൺസിലർ രാഖി, വാർഡ് മെമ്പർമാർ അങ്കണവാടി ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു.