തിരുവനന്തപുരം: ജോയിന്റ് കൗൺസിൽ ഒക്‌ടോബർ 26 ന് സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് മാർച്ച് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളേജ് മേഖലാ സമരപ്രഖ്യാപന കൺവെൻഷൻ നടന്നു. ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ ഉദ്‌ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വി.ബാബു അദ്ധ്യക്ഷത വഹിച്ചു. നോർത്ത് ജില്ലാ സെക്രട്ടറി കെ.സുരകുമാർ,സെക്രട്ടേറിയറ്റ് അംഗം പി.ഹരീന്ദ്രനാഥ്,ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.സരിത,ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.ഗോപകുമാർ, സതീഷ്.എൻ.കെ, ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ റ്റി.അജികുമാർ സ്വാഗതവും എ.ഹാഷിം നന്ദിയും പറഞ്ഞു.
തമ്പാനൂർ മേഖലാ സമര പ്രഖ്യാപന കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം ആർ.സിന്ധു ഉദ്‌ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അനിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എം.നജിം,സൗത്ത് ജില്ലാ പ്രസിഡന്റ് വിനോദ്.വി.നമ്പൂതിരി, ജില്ലാ സെക്രട്ടറി എസ്.അജയകുമാർ,ജില്ലാ കമ്മിറ്റിയംഗം കെ.പി.ശുഭ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി സുരേഷ്‌കുമാർ സ്വാഗതവും മേഖലാ ട്രഷറർ ദീപ.ജി.എസ് നന്ദിയും പറഞ്ഞു.