തിരുവനന്തപുരം വൈദിക് ധ‌ർമ്മ സംസ്ഥാന്റെ ആഭിമുഖ്യത്തിൽ മരുതൻകുഴി കേരളാശ്രമത്തിൽ നാളെ മുതൽ ഒക്ടോബർ 5 വരെ നടക്കുന്ന നവരാത്രി മഹോത്സവത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി.മുരളീധരൻ നിർവഹിക്കുമെന്ന് ഭാരവാഹികളായ എം.ജി.വത്സലകുമാർ,നിരൂപ്,അജിത്ത്.ബി.നായർ,ശൈലേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗവ.സംസ്കൃത കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും. കൗൺസിലർമാരായ ഒ.പദ്മലത,എസ്. മധുസൂദനൻ നായർ,വി.ഡി.എസ് സംസ്ഥാന പ്രസിഡന്റ് ബേല മനോജ്, സ്വാമി അദ്വൈതാനന്ദ, രാജേഷ് നായർ തുടങ്ങിയവർ സംസാരിക്കും.