തിരുവനന്തപുരം: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ 16 വരെ പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം വിവിധ പരിപാടികളോടെ നടത്തും. പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രണ്ടിന് വൈകിട്ട് 4.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, ജി.ആർ.അനിൽ, ആന്റണി രാജു എന്നിവർ പങ്കെടുക്കും ചടങ്ങിന് മുന്നോടിയായി വൈകിട്ട് 3ന് യൂണിവേഴ്സിറ്റി കോളജിന് സമീപത്തുനിന്ന് നിശാഗന്ധി ഓഡിറ്റോറിയം വരെ ഘോഷയാത്ര നടക്കും.