തിരുവനന്തപുരം: ശ്രീ പഴഞ്ചിറ ദേവിക്ഷേത്ര നവരാത്രി മഹോത്സവം ഒക്ടോബർ 5വരെ വിശേഷാൽ പൂജാദി കർമ്മങ്ങളോടും ഹോമങ്ങളോടും കൂടി നടത്തും. ഇന്ന് രാവിലെ പുരുഷസൂക്തഹോമം,30ന് ശ്രീസൂക്തഹോമം,ഒക്ടോബർ ഒന്നിന് മൃത്യുഞ്ജയഹോമം, ശ്രീരുദ്രം,ധാര. 2ന് സുകൃതഹോമം.3ന് ദുർഗ്ഗാഷ്ടമി ദുർഗ സൂക്തഹോമം. മഹാനവമി ദിനമായ 4ന് രാവിലെ മഹാഗണപതിഹോമം,7ന് ചണ്ഡികാഹോമം,സമൂഹ ലക്ഷാർച്ചന, കന്യകാപൂജ,9.30ന് പൂർണഹൂതി തുടർന്ന് കലശാഭിഷേകം, ദീപാരാധന.രാവിലെ 10 മുതൽ അന്നദാനം.രാത്രി 7ന് പൂജവയ്പ്പ്,കല്പോക്തപൂജ.വിജയദശമി ദിനമായ ഒക്ടോബർ 5ന് രാവിലെ 7.20ന് പൂജയെടുപ്പ്. തുടർന്ന് 7.40ന് ക്ഷേത്രതന്ത്രി ബി.ആർ.അനന്തേശ്വര ഭട്ടിന്റെയും മേൽശാന്തി ആർ.രാജീവ് പോറ്റിയുടെയും കാർമ്മികത്വത്തിൽ കുരുന്നുകൾക്ക് വിദ്യാരംഭം കുറിക്കും. വിദ്യാരംഭം സാരസ്വതഘൃതം എന്നിവ ഭക്തജനങ്ങൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.