
മാവേലിക്കര: റോഡ് മുറിച്ചു കടക്കവെ സിഗ്നൽ പോയിന്റിൽ നിന്നു മുന്നോട്ടെടുത്ത സ്വകാര്യ ബസിനടിയിൽപ്പെട്ട് വൃദ്ധയ്ക്ക് ദാരുണാന്ത്യം. ചെന്നിത്തല തൃപ്പെരുന്തുറ തെക്കേക്കൂറ്റ് കോശി ജേക്കബിന്റെ ഭാര്യ റെയ്ച്ചൽ ജേക്കബ് (82) ആണ് ബസിന്റെ പിൻചക്രം കയറിയിറങ്ങി മരിച്ചത്.മിച്ചൽ ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. പ്രാർത്ഥനയ്ക്കുശേഷം പുതിയകാവ് ഭാഗത്തുനിന്ന് മടങ്ങി ബസ് സ്റ്റാൻഡിലേക്ക് പോകാൻ റോഡ് ക്രോസുചെയ്യവെ ,റെയ്ച്ചലിനെ ബസ് സ്റ്റാൻഡിലേക്കെത്തിയ സ്വാമി എന്ന ബസിടിച്ചു വീഴ്ത്തി. തലയിലൂടെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു.