
കല്ലറ: മഞ്ഞപ്പാറ മുസ്ലിം ജമാഅത്തിന്റെ പ്രസിഡന്റ് എ.അഹമ്മദ് കബീർ പതാക ഉയർത്തി നബിദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.തുടർന്നുള്ള എല്ലാ ദിവസങ്ങളിലും മഗ്‌രിബ് നമസ്കാരത്തിന് ശേഷം ജമാഅത്ത് പള്ളിയിലും, ജമാഅത്തിന് കീഴിലുള്ള മസ്ജിദുകളിലും മൗലിദ് പാരായണം ഉണ്ടായിരിക്കും. ഒക്ടോബർ 4,5 തീയതികളിൽ ജമാഅത്തിന് കീഴിലുള്ള മദ്റസകളിലെ കുട്ടികളുടെ കലാമത്സരവും നടക്കും. റബീഉൽ അവ്വൽന് രാവിലെ 7:30ന് മദ്റസാ വിദ്യാർത്ഥികളുടെ ഘോഷയാത്ര ജമാഅത്ത് അങ്കണത്തിൽ നിന്ന് ആരംഭിച്ച് മൂർത്തിക്കാവ് മസ്ജിദ് വഴി പൊലീസ് മുക്ക് വാലുപച്ച മസ്ജിദ്,മഞ്ഞാപ്പാറ മസ്ജിദ്,പൊരുന്തമൺ മസ്ജിദ് വഴി തിരികെ ജമാഅത്തിൽ എത്തിച്ചേരും. ഘോഷയാത്രയ്ക്ക് ശേഷം ജമാഅത്ത് അങ്കണത്തിൽവച്ച് ദൂആയോടും,അന്നദാനത്തോടും കൂടി നബിദിന ആഘോഷം സമാപിക്കും.