
വിതുര: വിതുര പഞ്ചായത്തിലെ ആനപ്പാറ മണലിയിൽ നിർമ്മിച്ച പാലം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. തേവിയോട്, ആനപ്പാറ, പൊന്നാംചുണ്ട്, മണലി എന്നീ നാല് വാർഡുകളെ ബന്ധിപ്പിച്ച് 2.10 കോടി രൂപ വിനിയോഗിച്ചാണ് മുപ്പത് വർഷത്തിന് ശേഷം പുതിയ പാലം നിർമ്മിച്ചത്. ജി. സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ് സ്വാഗതം പറഞ്ഞു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ, ജില്ലാപഞ്ചായത്തംഗങ്ങളായ എ. മിനി, സോഫിതോമസ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻമാരായ സന്ധ്യ.ബി.എസ്, നീതുരാജീവ്,മേമലവിജയൻ,എക്സിക്യൂട്ടീവ് എൻജിനീയർ ഡി. രാജേഷ്,വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗങ്ങമായ ആനപ്പാറ ശ്രീലത, ഗ്രാമപഞ്ചായത്തംഗങ്ങളായ ജി.സുരേന്ദ്രൻനായർ,കെ.തങ്കമണി,എസ്.രവികുമാർ, സുനിത.ഐ.എസ്,ആനപ്പാറവിഷ്ണു, ആർ.വൽസല, ജി.ഗിരീഷ്കുമാർ, ലതാകുമാരി, സിന്ധു, ഷാജിദഅർഷാദ്, മാൻകുന്നിൽപ്രകാശ്, വിവിധ രാഷ്ട്രീയക ക്ഷിനേതാക്കളായ എസ്.എൻ.അനിൽകുമാർ, കല്ലാർഅജിൽ, ജി.ഡി.ഷിബുരാജ്, കെ.പി.അശോക് കുമാർ,ബർലിൻബെഞ്ചമിൻ, മുഹമ്മദ് റാഫി,പഞ്ചായത്ത് സെക്രട്ടറി വി.എസ്. അനുസചേതനൻ, ജി.കൃഷ്ണകുമാർ,എന്നിവർ പങ്കെടുത്തു.