p

തിരുവനന്തപുരം: അർദ്ധവാർഷിക സ്റ്റോക്കെടുപ്പായതിനാൽ ഇന്ന് വൈകിട്ട് 7 മണിക്ക് ബെവ്‌കോ ചില്ലറ വില്പനശാലകൾ അടയ്‌ക്കും. എന്നാൽ ബാറുകൾ പതിവുപോലെ പ്രവർത്തിക്കും. ഒക്ടോബർ 1 ന് ബാറുകൾക്കും വിദേശമദ്യ ചില്ലറ വില്പനശാലകൾക്കും അവധിയാണെങ്കിലും കള്ളുഷാപ്പുകൾ തുറക്കും. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന് എല്ലാ മദ്യവില്പനശാലകൾക്കും അവധിയാണ്.