
മുടപുരം: പോഷൻ അഭിയാന്റെ ഭാഗമായി ചിറയിൻകീഴ് ഐ.സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ ഗോകുലം മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ പോഷണ മാസാചരണം നടത്തി. മെഡിക്കൽ ബോധവത്കരണ ക്ലാസ്,ഭക്ഷണക്രമം,ക്വിസ് എന്നിവ നടന്നു.ഡോക്ടർമാരായ മറിയം,രാഹുൽ,രേഷ്മ എന്നിവർ ക്ലാസെടുത്തു.ചിറയിൻകീഴ്ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ.പി.സി ഉദ്‌ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.ജോസഫിൻ മാർട്ടിൻ,രാധിക പ്രദീപ്,മോനി ശാർക്കര എന്നിവർ പ്രസംഗിച്ചു.സി.ഡി.പി.ഒ സിജി മജീദ് സ്വാഗതവും സൂപ്പർവൈസർ ബെനസീർ നന്ദിയും പറഞ്ഞു.