
കല്ലമ്പലം: കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായി ചേരുന്ന വ്യാപാരി മരിച്ചാൽ കുടുംബത്തിന് 10 ലക്ഷം രൂപ ലഭിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി.കഴിഞ്ഞ ദിവസം നടന്ന ചിറയിൻകീഴ് മേഖലാ വാർഷിക പൊതുയോഗത്തിലാണ് പദ്ധതി വിശദീകരിച്ചത്. ഒക്ടോബർ മാസത്തിൽ പദ്ധതി നടപ്പാക്കുമെന്നും ജീവകാരുണ്യ ക്ഷേമ പദ്ധതികൾ ഇതിനകം നടപ്പാക്കി കഴിഞ്ഞുവെന്നും അശരണരായ വ്യാപാരികളെ സംരക്ഷിക്കുന്നതിന് ജില്ലയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ കുടുംബ വീട് എന്ന പദ്ധതി ആരംഭിക്കുമെന്നും ജില്ലാ പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ അറിയിച്ചു.വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും പെരിങ്ങമല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി വൈ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ഡി.എസ് ദിലീപ്,എസ്.അനിൽ കുമാർ,മേഖല പ്രസിഡന്റ് ബി.ജോഷി ബാസു, ജനറൽ സെക്രട്ടറി കെ.രാജേന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി ബി.ജോഷി ബാസു (പ്രസിഡന്റ്),കെ.രാജേന്ദ്രൻ നായർ (ജനറൽ സെക്രട്ടറി),ബി.മുഹമ്മദ് റാഫി (ട്രഷറർ),പൂജ ഇക്ബാൽ,വി. പുഷ്പരാജൻ,എ.കെ.സുലൈമാൻ,എസ്.സജികുമാർ,എ.ജെ.ഷഹാർ,താണുവൻ ആചാരി,എസ്.ജയചന്ദ്രൻ (വൈസ് പ്രസിഡന്റുമാർ),ബൈജു ചന്ദ്രൻ,കെ.അനിൽ കുമാർ,എ.ആർ ഷാജു,എസ്.ശ്രീകുമാർ,നൗഷാദ് ലാൽ, ജി.എൽ കുറുപ്പ്,എസ്.ദിലീപ് കുമാർ,വി.രാജീവ്,എൻ.എസ്.സാജു,ശിവ ജ്യോതി (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.