
കല്ലമ്പലം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. നാവായിക്കുളം ഡീസന്റ്മുക്ക് വൈരമല ഇടവിളാകത്ത് വീട്ടിൽ രാഘവൻ (67) ആണ് മരിച്ചത്. കഴിഞ്ഞ 15ന് വൈകിട്ട് നാലരയോടെ ദേശീയപാതയിൽ നാവായിക്കുളം തട്ടുപാലത്ത് വച്ചായിരുന്നു അപകടം. റോഡ് മറികടക്കവേ അമിതവേഗതയിൽ വന്ന കാർ രാഘവനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഘവനെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശൂപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകിട്ട് മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം വൈകിട്ട് നാലരയോടെ കിളിമാനൂർ സമത്വ തീരം വൈദ്യുതി ശ്മശാനത്തിൽ സംസ്ക്കരിച്ചു. ഭാര്യ: പരേതയായ ഓമന. മക്കൾ:ബിനു, വിനോദ്, ബൈജു. മരുമക്കൾ: സതി,നീതു,കൽപ്പന.