
കല്ലമ്പലം : കെ.ടി.സി.ടി. ഹയർസെക്കൻഡറി സ്കൂളിലെ വിമുക്തി എന്ന ലഹരി വിമുക്ത ക്ലബിന്റെ ഉദ്ഘാടനം കിളിമാനൂർ എക്സൈസ് റെയ്ഞ്ച് ഓഫീസ് ഇൻസ്പെക്ടർ മോഹൻ കുമാർ.ആർ നിർവഹിച്ചു.സീനിയർ പ്രിൻസിപ്പൽ എസ്. സഞ്ജീവ് അദ്ധ്യക്ഷത വഹിച്ചു.സ്കൂളിലെ വിമുക്തി കോഡിനേറ്റർ അതുൽ .ജെ.എസ് സ്വാഗതവും ഹൈസ്കൂൾ വൈസ് പ്രിൻസിപ്പൽ ബി.ആർ. ബിന്ദു നന്ദിയും പറഞ്ഞു.സ്കൂൾ കൺവീനർ യു.അബ്ദുൾ കലാം മുഖ്യപ്രഭാഷണം നടത്തി. ഹൈസ്കൂൾ പ്രിൻസിപ്പൽ മീര. എം.എൻ വിമുക്തി ക്ലബ്ബിന്റെ പ്രവർത്തന ഭാഗമായി സംഘടിപ്പിച്ച പോസ്റ്റർ രചന മത്സരവും പ്രദർശനവും പരിപാടിക്ക് നേതൃത്വം നൽകി.