കോവളം : പോഷണ മാസാചരണത്തോടനുബന്ധിച്ച് അദാനി ഗ്രൂപ്പിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി അദാനി ഫൗണ്ടേഷൻ ദേശീയ തലത്തിൽ നടപ്പിലാക്കിവരുന്ന 'സുപോഷൺ' പദ്ധതിക്ക് തുടക്കമായി. പദ്ധതിയോടനുബന്ധി ച്ച് കോട്ടുകാൽ ഗ്രാമപഞ്ചായത്തിൽ 4 ആഴ്ച്ച നീണ്ടുനിന്ന പരിപാടികളിൽ കൗമാര പെൺകുട്ടികൾ, മുലയൂട്ടുന്ന അമ്മമാർ, 5 വയസിനു താഴെയുള്ള കുട്ടികളുടെ അമ്മമാർ എന്നിവർ പങ്കെടുത്ത വിളംബര റാലി,ബോധവത്കരണ ക്ലാസുകൾ,പോഷകാഹാര പ്രദർശനം, പാചക മത്സരം, ഫാമിലി കൗൺസലിംഗ്, കൈകഴുകലിന്റെ പ്രാധാന്യം,കുക്കിംഗ് ഡെമോ എന്നിവയും നടന്നു. അദാനി ഫൗണ്ടേഷൻ പ്രോഗ്രാം മാനേജർ സെബാസ്റ്റ്യൻ ബ്രിട്ടോ,സീനിയർ പ്രോജക്ട് ഓഫീസർ രാകേഷ്,പ്രൊജക്റ്റ് ഓഫീസർ ജോർജ്ജ് സെൻ.പി.ടി,സ്റ്റീഫൻ വിനോദ്,അനുരാഗ്,മായ,കുമാരി മീര,ലിംന,രാധ എന്നിവർ നേതൃത്വം നൽകി.