കോവളം : കോവളം പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ കാമ്പെയിനും ബൈക്ക് റാലിയും ഇന്ന് വൈകിട്ട് 5ന് കോവളം സീറോക്ക് ബീച്ചിൽ സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻകുമാർ ഉദ്ഘാടനം ചെയ്യും.പദ്ധതിയുട ഭാഗമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബൈക്ക് റാലി ഡി.സി.പി അജിത് കുമാർ ഫ്ലാഗ് ഒാഫ് ചെയ്യും. തുടർന്ന് ചലച്ചിതതാരം ശരണ്യമോഹൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.