തിരുവനന്തപുരം:ചേന്തി ശ്രീനാരായണ സാംസ്‌കാരിക നിലയത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു ക്ഷേത്രത്തിൽ സരസ്വതി പൂജ ആരംഭിച്ചു. ഒക്‌ടോബർ 5ന് രാവിലെ 7.45ന് പൂജയെടുക്കും.സരസ്വതി പൂജയിൽ പങ്കെടുക്കാൻ താത്പര്യമുളളവർ ഒക്‌ടോബർ 3ന് വൈകിട്ട് 5.30ന് മുമ്പ് പുസ്തകങ്ങളും മറ്റും ഗുരു മന്ദിരത്തിൽ എത്തിക്കേണ്ടതാണ്.നിലയം രക്ഷാധികാരി ചേന്തി അനിൽ,സെക്രട്ടറി ടി.ശശിധരൻ കോൺട്രാക്‌ടർ,ട്രഷറർ എസ്.സനൽകുമാർ,എസ്.എൻ.ഡി.പി യോഗം കല്ലംപള്ളി ശാഖാ സെക്രട്ടറി കെ.സദാനന്ദൻ തുടങ്ങിയ ഭാരവാഹികൾ പൂജ ചടങ്ങുകൾക്ക് നേതൃത്വം നൽകുമെന്ന് പ്രസിഡന്റ് ജേക്കബ് കെ.ഏബ്രഹാം അറിയിച്ചു.