തിരുവനന്തപുരം: ചാക്ക പാറശേരി അക്കാഡമി ഡയറക്ടർ ബോർഡ് അംഗമായിരുന്ന സി. വസന്തകുമാരിയുടെ പത്താം ചരമ വാർഷിക അനുസ്‌മരണ സമ്മേളനം ഇന്ന് നടക്കും. അക്കാഡമി ഡയറക്ടർ ഡോ.ആർ.ഗിരീശന്റെ അദ്ധ്യക്ഷതയിൽ രാവിലെ 11ന് അക്കാഡമി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ ജി.എം.മേനോൻ മുഖ്യപ്രഭാഷണം നടത്തും.ചടങ്ങിൽ വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുക്കും.