തിരുവനന്തപുരം: സ്വാതി തിരുനാൾ സംഗീത കോളേജിലെ മൃദംഗം വിഭാഗത്തിൽ ഒഴിവുള്ള അദ്ധ്യാപക തസ്തികയിലേയ്ക്ക് താത്കാലിക ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കും.കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകളുമായി ഒക്ടോബർ 10ന് രാവിലെ 10ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം.