തിരുവനന്തപുരം: വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആർ.എസ്.പി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മത്സ്യ തൊഴിലാളികൾക്ക് പുനരധിവാസ പദ്ധതിയും തൊഴിൽ സംരക്ഷണവും നൽകാൻ സർക്കാരിന് കഴിയണം.തുറമുഖ പദ്ധതിയുടെ വികസന സാദ്ധ്യതകൾ തിരിച്ചറിയാൻ കഴിയാത്തവരാണ് മത്സ്യ തൊഴിലാളികളെന്ന് സർക്കാർ കള്ള പ്രചരണം നടത്തുകയാണ്.ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്‌ടറി തുറന്നു പ്രവർത്തിപ്പിക്കുന്നതിന് സർക്കാർ തലത്തിൽ നടപടി വേണമെന്നും കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.