
വിഴിഞ്ഞം: കിടാരക്കുഴി സർവീസ് സഹകരണ ബാങ്ക് പ്ലാറ്റിനം ജൂബിലി ആഘോഷം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. എം.വിൻസന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.സഹകരണ ജനാധിപത്യ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് പ്രസിഡന്റ് കെ.വി.അഭിലാഷ്,ജോയിൻ രജിസ്ട്രാർ ജനറൽ നിസാമുദ്ദീൻ,സി.പി.എം ഏരിയാ സെക്രട്ടറി പി.എസ്.ഹരികുമാർ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.ശിവകുമാർ,കൗൺസിലർമാരായ സി.ഓമന,സിന്ധു വിജയൻ,നിസാമുദ്ദീൻ,അസിസ്റ്റന്റ് രജിസ്ട്രാർ ആർ.പ്രമിള,അസിസ്റ്റന്റ് ഡയറക്ടർ ഒഫ് ഓഡിറ്റർ എസ്.വിജയൻ,വട്ടവിള വിജയകുമാർ,അഡ്വ.കെ.ജയചന്ദ്രൻ,സി.പുഷ്കരൻ തുടങ്ങിയവർ പങ്കെടുത്തു.