
തിരുവനന്തപുരം:നെടുങ്കാട്ടിൽ ദേശീയ പോഷകാഹാരമാസത്തോടനുബന്ധിച്ച് സിദ്ധ റീജിയണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ സൗജന്യ വിളർച്ച പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കൗൺസിലർ കരമന അജിത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സിദ്ധാ റിസർച്ച് ഓഫീസർ ഡോ.മാണിക്യ സെൽവി,പാത്തോളജി റിസർച്ച് ഓഫീസർ ഡോ.അപർണ്ണ എന്നിവർ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ബോധവത്കരണ ക്ലാസെടുത്തു. നെടുങ്കാട് അജയൻ,പണ്ണിത്താനം രാജേഷ്,അയ്യപ്പൻ കുന്നുംപുറം,സുരേഷ് കുമാർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.