തിരുവനന്തപുരം: എഴുത്തുകാരന്റെ അനുഭവങ്ങൾ കഥകൾക്ക് ഭാവതീവ്രത നൽകുമെന്ന് കഥാകൃത്ത് അംബികാസുതൻ മങ്ങാട് പറഞ്ഞു.കേരളസർവകലാശാല ഇംഗ്ലീഷ് വിഭാഗം നടത്തിയ 'മീറ്റ് ദ റൈറ്റർ" പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എഴുത്ത് ഒരു സമരമാകണം. അത് യാഥാർത്ഥ്യത്തിന്റെ വിളിച്ചുപറയലാവണം. അവ അനുഭവങ്ങളുടെ തീവ്രതയാവണമെന്നും അദ്ദേഹം പറഞ്ഞു.വകുപ്പ് മേധാവി ഡോ.ബി.ഹരിഹരൻ,അനീസാ ബീവി.എസ്.ആർ,അമൃതശ്രീ ആർ, അനഘ ജ്യോതിഷ് എന്നിവർ സംസാരിച്ചു.