p

തിരുവനന്തപുരം: കോവിഡ് കാലത്തെ അക്രമ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

കോവിഡ് കാലത്ത് ഒരു ലക്ഷത്തി നാല്പതിനായിരത്തോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ സാമൂഹ്യ അകലം പാലിക്കാത്തതും മാസ്ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കും.

പി എസ്.സി ഉദ്യോഗാർത്ഥികളുടെ സമരമുൾപ്പെടെ പൊതുമുതൽ നശീകരണവും അക്രമവും ഇല്ലാത്ത കേസുകളും പിൻവലിക്കും.

ഏതൊക്കെ കേസുകൾ പിൻവലിക്കണമെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, നിയമ വകുപ്പ് സെക്രട്ടറി എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിക്കും.