തിരുവനന്തപുരം: കേരള വാട്ടർ അതോറിട്ടി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ 21ാം സംസ്ഥാന സമ്മേളനം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ കെ.എസ്.എസ്.പി.യു സംസ്ഥാന ട്രഷറർ കെ.സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു. ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ.കൃഷ്‌ണൻകുട്ടി നായർ അദ്ധ്യക്ഷനായ ചടങ്ങിൽ സി.ഐ.ടി.യു ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്‌ണൻ,​ സംസ്ഥാന സെക്രട്ടറി പി.ശശിധരൻ നായർ,​ എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.എം.ജോർജ്,​ ഹരീന്ദ്രൻ, എം.വി.പൗലോസ്,​ കെ.മോഹനൻ നായർ തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി കെ.കൃഷ്‌ണൻകുട്ടിനായർ (പ്രസിഡന്റ്)​,​ ടി.വത്സപ്പൻ നായർ (ജനറൽ സെക്രട്ടറി)​,​ കെ.ഹരി (ട്രഷറർ)​,​ പി.മോഹനൻ,​ എച്ച്.എം.ഹുസൈൻ,​ കെ.ഹരീന്ദ്രൻ,​ വി.എം.ഭവാനി,​ പി.മനോഹരൻ (വൈസ് പ്രസിഡന്റുമാർ)​,​ പി.വി.ഗംഗാധരൻ,​ പി.മുകുന്ദൻ,​ സി.വരദരാജൻ നായർ,​ കെ.മോഹനൻ നായർ,​ എസ്.സുഭാഷ് (സെക്രട്ടറിമാർ)​ എന്നിവരെ തിരഞ്ഞെടുത്തു.