തിരുവനന്തപുരം:ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികാസത്തിനായി ഡിഫറന്റ് ആർട് സെന്ററിൽ വിവിധ പദ്ധതികളുമായി യൂണിവേഴ്സൽ എംപവർമെന്റ് സെന്ററിന് തുടക്കം കുറിച്ച് ഗോപിനാഥ് മുതുകാട്.കലാവതരണ വേദികൾ,സൗജന്യ ഓട്ടിസം തെറാപ്പി സെന്ററുകൾ,ഹോർട്ടികൾച്ചർ തെറാപ്പി സെന്റർ,ഡിഫറന്റ് സ്‌പോർട്സ് സെന്റർ,ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങിയ വിഭാഗങ്ങളായാണ് എംപവർമെന്റ് സെന്റർ ഒരുക്കിയിരിക്കുന്നത്.കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ അഞ്ച് ഏക്കറിലായി ഒരുക്കിയിരിക്കുന്ന ഈ പദ്ധതിയുടെ പ്രയോജനം ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കാർക്ക് ലഭിക്കും. ഒക്ടോബർ ഒന്നിന് രാവിലെ 11ന് മൂന്ന് വേദികൾ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും.10ന് രാവിലെ 11ന് നടക്കുന്ന തെറാപ്പി സെന്ററുകളുടെ ഉദ്ഘാടനം സ്പീക്കർ എ.എൻ.ഷംസീറും 16ന് രാവിലെ 11ന് രണ്ട് വേദികൾ മന്ത്രി വി.എൻ.വാസവനും ഉദ്ഘാടനം ചെയ്യും.