
തിരുവനന്തപുരം: ഗവ.സംസ്‌കൃത കോളേജിൽ പ്രിൻസിപ്പലായിരിക്കെ അന്തരിച്ച ഡോ.കെ.ബി.രാജീവിന്റെ ഓർമ്മക്കായി ഏർപ്പെടുത്തിയ എൻഡോവ്മെന്റ് കോളേജ് ഒാഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ വിതരണം ചെയ്തു. രാജീവ് അനുസ്മരണയോഗവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ കെ.ഡി.ശോഭ അദ്ധ്യക്ഷത വഹിച്ചു. കേരള കലാമണ്ഡലം കൽപിതസർവകലാശാല രജിസ്ട്രാർ ഡോ.പി.രാജേഷ്‌കുമാർ മുഖ്യ പ്രഭാഷണം നടത്തി. എ.കെ.ജി.സി.ടി ജില്ലാസെക്രട്ടറി ഡോ.എ.ബാലകൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ ഡോ.കെ.ഉണ്ണിക്കൃഷ്ണൻ,ഡോ.കെ.കെ.സുന്ദരേശൻ, പ്രൊഫ.എം.മുരളീധരൻനായർ,അലുമ്നി പ്രസിഡന്റ് ഡോ.ലൈല പ്രസാദ്, കോളേജ് യൂണിയൻ ചെയർമാൻ എ.ആദിത്യൻ,ഡോ.പി.രാജൻ ഡോ. സന്തോഷ് കുമാർ,ഡോ.എൽ.സുലോചനാദേവി,എസ്.രാജീവ്,സന്തോഷ് സൗപർണിക,ആർ.ശൈലജകുമാരി, ഡോ.എം.ഹരിനാരായണൻ,എസ്. കൃഷ്‌ണേന്ദ്ര തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞവർഷം ജ്യോതിഷം എം.എയ്ക്ക് ഒന്നാംസ്ഥാനം നേടിയ കുമാരി അശ്വതി ജി.ബിക്കാണ് ഈ വർഷത്തെ എൻഡോവ്‌മെന്റ് ലഭിച്ചത്.