nims
നിംസ് ഹാർട്ട് ഫൗണ്ടേഷൻ പതിനഞ്ചാം വാർഷികോദ്ഘാടനവും സൗജന്യ പദ്ധതികളും നിംസ് മെഡിസിറ്റിയിൽ നിയമസഭാ സ്‌പീക്കർ എ. എൻ.ഷംസീർ ഉദ്ഘാടനം ചെയ്യുന്നു. കെ. ആൻസലൻ എം.എൽ.എ, ഡോ.മധു ശ്രീധരൻ, കെ. എസ്. ശബരിനാഥ്, മന്ത്രി ആന്റണി രാജു, എസ്. എൻ. രഘുചന്ദ്രൻ നായർ, പി. പി. മുകുന്ദൻ, എം. എസ്. ഫൈസൽ ഖാൻ തുടങ്ങിയവർ സമീപം.

 സ്‌പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : നിംസ് ഹാർട്ട് ഫൗണ്ടേഷൻ പതിനഞ്ചാം വാർഷികോദ്ഘാടനവും സൗജന്യ പദ്ധതികളും നിയമ സഭാ സ്‌പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം-കന്യാകുമാരി ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന സൗജന്യ പദ്ധതിയുടെ ഉദ്ഘാടനവും സ്പീക്കർ നിർവ്വഹിച്ചു. സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും

വിദഗ്ദ്ധ ചികിത്സക്കായി തിരുവനന്തപുരം ആർ.സി.സി, മെഡിക്കൽ കോളേജ്, നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി എന്നിവിടങ്ങളിലെത്തുന്ന ഗുരുതരരോഗികൾക്കും ഭിന്നശേഷിക്കാർക്കുമുള്ള സൗജന്യ ചികിത്സാ യാത്രാ പദ്ധതി ഉദ്ഘാടനവും മന്ത്രി ആന്റണി രാജു നിർവ്വഹിച്ചു.

നിർദ്ധന കുടുംബത്തിലെ കുട്ടികൾക്ക് ഹൃദ്രോഗ ചികിത്സ സൗജന്യമായി ഒരുക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം മുൻ എം.എൽ.എ കെ.എസ്. ശബരീനാഥും ജില്ലയിലെ 100 പൊലീസ് വാഹനങ്ങൾക്കുള്ള പ്രഥമ ശുശ്രൂഷാ കിറ്റ് വിതരണോദ്ഘാടനം ബി.ജെ.പി മുൻ സംസ്ഥാന സെക്രട്ടറി പി.പി. മുകുന്ദനും നിർവഹിച്ചു. നിംസ് മെഡിസിറ്റിയിൽ നടന്ന ചടങ്ങിൽ കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ ആമുഖ പ്രഭാഷണം നടത്തി. നെയ്യാറ്റിൻകരയിൽ നിർമ്മിക്കുന്ന ഇൻഡസ്ട്രിയൽ പാർക്കിന്റെ താത്പര്യപത്രം എസ്.ഐ പ്രോപ്പർട്ടീസ് എം.ഡി എസ്.എൻ. രഘുചന്ദ്രൻ നായർക്ക് ഫൈസൽ ഖാൻ കൈമാറി. കേരള യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. എം. കെ. രാമചന്ദ്രൻ നായർ, നിംസ് ഹാർട്ട് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. മധു ശ്രീധരൻ, നെയ്യാറ്റിൻകര നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാക്ലിൻ, നിംസ് മെഡിസിറ്റി എക്‌സിക്യുട്ടിവ് ഡയറക്ടർ ശബ്നം ഷഫീക്, ജനറൽ മാനേജർ ഡോ. കെ.എ. സജു, നിംസ് കാർഡിയോ തൊറാസിക് വാസ്‌കുലർ സർജൻ ആഷർ എന്നിസ് നായകം തുടങ്ങിയവർ സംബന്ധിച്ചു.

ഹൃദയസംഗമം ഇന്ന്

ഇന്ന് രാവിലെ 10ന് നടക്കുന്ന ഹൃദയ സംഗമം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ക്യാമ്പിൽ പങ്കെടുക്കുന്ന ആദ്യത്തെ 100പേർക്ക് എക്കോ, ടി.എം.ടി, ഇ. സി ജി. പരിശോധന പൂർണ്ണ സൗജന്യമായിരിക്കും. മറ്റുള്ളവർക്ക് 50ശതമാനം ഇളവുണ്ട്. ആൻജിയോഗ്രാം, ആൻജിയോ പ്ലാസ്റ്റി, ഹൃദയ ശസ്ത്രക്രിയ, ലാബ് പരിശോധകൾക്ക് 20ശതമാനവും ഇളവുണ്ടാകും. തിരഞ്ഞെടുക്കുന്ന നിർദ്ധനരായ രോഗികൾക്ക് സൗജന്യ ശസ്ത്രക്രിയയും നടത്തും. ക്യാമ്പിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാൻ : 9388243399, 9846316776