കോവളം:പാച്ചല്ലൂർ ചുടുകാട് ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിൽ നടന്നുവരുന്ന നവരാത്രി പൂജയുടെ ഭാഗമായി ഞായറാഴ്ച വൈകിട്ട് 6.45 ന് ആയുധ പൂജയും പുസ്തക പൂജവയ്പ്പും നടക്കും.തിങ്കളാഴ്ച വൈകിട്ട് 6. 30ന് വിശേഷാൽ ഭഗവതി സേവയും ചൊവ്വാഴ്ച വൈകിട്ട് 6.30ന് വിശേഷാൽ സരസ്വതീപൂജയും വിജയദശമി ദിവസമായ ബുധനാഴ്ച രാവിലെ 7 മുതൽ വിദ്യാരംഭവും നടക്കും. നവരാത്രി മണ്ഡപത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് ക്ഷേത്രമേൽശാന്തി അനിൽ നേതൃത്വം നൽകും