
തിരുവനന്തപുരം : ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് എസ്.കെ ആശുപത്രിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മാനേജിംഗ് ഡയറക്ടർ കെ.എൻ.ശിവൻകുട്ടി ഉദ്ഘടനം ചെയ്തു. കാർഡിയോളോജി വിഭാഗം മേധാവി ഡോ.കെ.സുരേഷ് സി.ഇ.ഒ ഡോ.സന്ധ്യ. കെ.എസ്,ഡോ.അർഷാദ്.എം, ഡോ.സരിത.എസ്.നായർ, ഡോ.ഹരിഹര സുബ്രമണിയ ശർമ്മ, മെഡിക്കൽ സൂപ്രണ്ട് ഡോ.ഒ.എസ്.ശ്യം സുന്ദർ എന്നിവർ പങ്കെടുത്തു.തുടർന്ന് ഹൃദ്രോഗ ബോധവത്കരണ ക്ലാസും നടന്നു.