തിരുവനന്തപുരം: കമ്മ്യൂണിസം എന്ന ദർശനത്തോട് തനിക്ക് ഭയവും ഭക്തിയും ബഹുമാനവുമാണെന്ന് കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പി പറഞ്ഞു. സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കലകളെയും കലാകാരന്മാരെയും കമ്മ്യൂണിസ്റ്റ് പാർട്ടി വളർത്തി. അതുപോലെ കലകളും കലാകാരന്മാരും ചേർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയെയും വളത്തി. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങൾക്കിയിലുണ്ടാക്കിയ ചലനം ചെറുതായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.പി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ആലങ്കോട് ലീലാകൃഷ്ണൻ,കുരീപ്പുഴ ശ്രീകുമാർ,പിരപ്പൻകോട് മുരളി,മാങ്കോട് രാധാകൃഷ്ണൻ,വിശ്വമംഗലം സുന്ദരേശൻ,വള്ളിക്കാവ് മോഹൻദാസ് എന്നിവർ പങ്കെടുത്തു. ശ്രീകുമാരൻതമ്പി രചനയും സംഗീതവും നിർവഹിച്ച സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതഗാനത്തിന്റെ സി.ഡി പ്രകാശനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. പിരപ്പൻകോട് മുരളി ഏറ്റുവാങ്ങി.