kk

തിരുവനന്തപുരം: നിരോധിച്ച പോപ്പുലർഫ്രണ്ട് അടക്കമുള്ള സംഘടനകൾക്ക് സാമ്പത്തികസഹായം ലഭിക്കുന്ന മാർഗ്ഗങ്ങൾ തടയാനും പ്രശ്നക്കാരെ കരുതൽ തടങ്കലിലാക്കാനും പൊലീസ് മേധാവി അനിൽകാന്ത് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. വാറണ്ട് നിലവിലുള്ള നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്യണം.
ക്രിമിനൽ കേസുകളിൽ പ്രതികളായവരേയും അനുഭാവികളേയുമടക്കം തുടർച്ചയായി നിരീക്ഷിക്കണം. പൊലീസ് ആസ്ഥാനത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് ഡി.ജി.പിയുടെ നിർദ്ദേശം.

പ്രശ്നക്കാരെ കരുതൽ തടങ്കലിലാക്കണം. പോപ്പുലർ ഫ്രണ്ടിന്റെ പേരിൽ പോസ്റ്ററോ ബാനറോ ലഘുലേഖകളോ പുറത്തിറക്കിയാലോ മുദ്രാവാക്യം വിളിക്കുകയോ പ്രകടനം നടത്തുകയോ ചെയ്താലോ യു.എ.പി.എ ചുമത്തി കേസെടുക്കണം. സംഘടനയുടെ കൊടിമരം, പതാകകൾ, ബാനറുകൾ തുടങ്ങിയവ ഉടൻ നീക്കം ചെയ്യണം.

സമൂഹമാദ്ധ്യമങ്ങളിലെ ഇവരുടെ അക്കൗണ്ടുകൾ നീക്കാൻ നടപടിയെടുക്കണം. വ്യാജ പ്രൊഫൈലുകളിലെ ആശയപ്രചാരണം കണ്ടെത്താൻ സൈബർ പട്രോൾ കർശനമാക്കണം. സംഘടനയുടെയും നേതാക്കളുടെയും അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകളോട് ആവശ്യപ്പെടാനും തീരുമാനമായി.

രാത്രിയിലടക്കം നിരീക്ഷണവും ജാഗ്രതയും കർശനമായി തുടരും. ഹർത്താലിൽ അക്രമം കാട്ടിയ എല്ലാവരെയും അറസ്റ്റ് ചെയ്യും. നടപടികൾ ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയും മേഖല ഐ.ജിമാരും റേഞ്ച് ഡി.ഐ.ജിമാരും നിരീക്ഷിക്കും. ഇതുസംബന്ധിച്ച് വിശദമായ സർക്കുലർ ഡി.ജി.പി പുറത്തിറക്കും.

ഓഫീസുകൾ പൂട്ടി

മുദ്രവയ്ക്കും

പോപ്പുലർ ഫ്രണ്ടിന്റെയും നിരോധിച്ച അനുബന്ധ സംഘടനകളുടെയും ഓഫീസുകൾ പൂട്ടി മുദ്രവച്ചു തുടങ്ങി. നിയമപരമായ പരിശോധനകൾക്ക് ശേഷം ജില്ലാ കളക്ടർമാരുടെ അനുമതിയോടെയാണ് നടപടി. ട്രസ്റ്റുകളുടെയും മറ്റും പേരിലുള്ള ഓഫീസുകൾ വാടകയ്ക്കെടുത്തവരെയും അവിടെ സജീവമായി പ്രവർത്തിക്കുന്നവരെയും കണ്ടെത്തിയിട്ടുണ്ട്. ഇവരെ നിരീക്ഷിക്കും. നിയമവിരുദ്ധ പ്രവ‌ർത്തനത്തിലേർപ്പെട്ടതായി കണ്ടാൽ കേസെടുക്കും. രേഖകൾ മാറ്റാനും മറ്റും ശ്രമിക്കുന്നവരെ കരുതൽ തടങ്കലിലാക്കും. ഓഫീസുകൾ, വസ്തുവകകൾ എന്നിവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയാൻ നടപടി സ്വീകരിക്കും.

ചുരുക്കം ചിലയിടത്തല്ലാതെ, ബോർഡ് വച്ചോ പോപ്പുലർ ഫ്രണ്ടിന്റെ പേരിലോ ഓഫീസുകളില്ല. മിക്കയിടത്തും വിദ്യാഭ്യാസ ട്രസ്റ്റുകളുടെ പേരിലാണ് ഓഫീസുകൾ. നിയമപ്രശ്നങ്ങൾ ഒഴിവാക്കാൻ പരിശോധനകൾ പൂർത്തിയാക്കിയശേഷമാകും നടപടി.

മുഖ്യമന്ത്രിയുടെ നിർദ്ദേശം

ഓഫീസുകൾ പൂട്ടി മുദ്രവയ്ക്കുന്നതടക്കമുള്ള നടപടികൾ നിയമപരമായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. അനാവശ്യ തിടുക്കം കാട്ടരുത്.

സം​സ്ഥാ​ന​ത്തും
നി​രോ​ധ​ന​ ​ഉ​ത്ത​ര​വി​റ​ങ്ങി

തി​രു​വ​ന​ന്ത​പു​രം​:​ ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ടി​നെ​യും​ ​അ​നു​ബ​ന്ധ​ ​സം​ഘ​ട​ന​ക​ളെ​യും​ ​കേ​ന്ദ്രം​ ​നി​രോ​ധി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സം​സ്ഥാ​ന​ത്തും​ ​യു.​എ.​പി.​എ​ ​നി​യ​മ​പ്ര​കാ​ര​മു​ള്ള​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് ​ജി​ല്ലാ​ ​മ​ജി​സ്‌​ട്രേ​റ്റു​മാ​രാ​യ​ ​ക​ള​ക്ട​ർ​മാ​ർ​ക്കും​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ക​ൾ​ക്കും​ ​അ​ധി​കാ​രം​ ​ന​ൽ​കി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി.​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ഉ​ത്ത​ര​വി​റ​ക്കി.​ 1987​ലെ​ ​യു.​എ.​പി.​എ​ ​നി​യ​മ​ത്തി​ലെ​ ​സെ​ക്ഷ​ൻ​ 7,​ 8​ ​പ്ര​കാ​ര​മു​ള്ള​ ​ന​ട​പ​ടി​ക​ളാ​ണ് ​കൈ​ക്കൊ​ള്ളു​ക.​ ​കേ​ന്ദ്ര​ത്തി​ന്റെ​ ​നി​രോ​ധ​ന​ ​ഉ​ത്ത​ര​വി​ന്റെ​ ​തു​ട​ർ​ച്ച​യാ​യ​ ​ഉ​ത്ത​ര​വാ​ണ് ​ആ​ഭ്യ​ന്ത​ര​ ​സെ​ക്ര​ട്ട​റി​ ​പു​റ​ത്തി​റ​ക്കി​യ​ത്.

നി​രോ​ധി​ത​ ​സം​ഘ​ട​ന​ക​ളു​ടെ​ ​ഓ​ഫീ​സ് ​കെ​ട്ടി​ട​ങ്ങ​ൾ​ ​അ​ട​ക്കം​ ​പൂ​ട്ടി​ ​സീ​ൽ​ ​ചെ​യ്യു​മ്പോ​ൾ​ ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ട​ത്തി​ന്റെ​ ​സ​ഹാ​യം​ ​കൂ​ടി​ ​തേ​ടി​ ​നി​യ​മ​പ​ര​മാ​യ​ ​മാ​ർ​ഗ​ത്തി​ൽ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്നും​ ​നി​ർ​ദ്ദേ​ശ​മു​ണ്ട്.​ ​ക​രു​ത​ൽ​ ​ത​ട​ങ്ക​ൽ​ ​അ​ട​ക്ക​മു​ള്ള​വ​യ്ക്കും​ ​ജി​ല്ലാ​ ​മ​ജി​സ്‌​ട്രേ​ട്ടു​മാ​യി​ ​കൂ​ടി​യാ​ലോ​ച​ന​ ​ന​ട​ത്ത​ണം.

അ​ബ്‌​ദു​ൾ​ ​സ​ത്താർ
20​ ​വ​രെ​ ​റി​മാ​ൻ​ഡിൽ

കൊ​ച്ചി​:​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ​ ​നി​ന്ന് ​അ​റ​സ്റ്റി​ലാ​യ​ ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ട് ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​ബ്ദു​ൾ​ ​സ​ത്താ​റി​നെ​ ​എ​ൻ.​ഐ.​എ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​ഒ​ക്ടോ​ബ​ർ​ 20​ ​വ​രെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​കാ​ക്ക​നാ​ട് ​ജി​ല്ലാ​ ​ജ​യി​ലി​ലേ​ക്ക് ​അ​യ​ച്ചു.​ ​ക​സ്റ്റ​ഡി​യി​ൽ​ ​വി​ട്ടു​കി​ട്ടാ​ൻ​ ​എ​ൻ.​ഐ.​എ​ ​ഇ​ന്ന് ​കോ​ട​തി​യി​ൽ​ ​അ​പേ​ക്ഷ​ ​ന​ൽ​കും.​ ​കേ​സി​ൽ​ ​നേ​ര​ത്തെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങി​യ​ 11​ ​പ്ര​തി​ക​ളെ​ ​ഇ​ന്ന് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കും.​ ​ഇ​വ​രെ​ ​കൂ​ടു​ത​ൽ​ ​ദി​വ​സം​ ​ക​സ്റ്റ​ഡി​യി​ൽ​ ​വി​ട്ടു​കി​ട്ടാ​നും​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യേ​ക്കും.

പോ​പ്പു​ല​ർ​ ​ഫ്ര​ണ്ടി​ന് ​സ​‌​ർ​ക്കാർ
സം​ര​ക്ഷ​ണം​:​കെ.​സു​രേ​ന്ദ്രൻ

കോ​ഴി​ക്കോ​ട് ​:​ ​കേ​ന്ദ്രം​ ​നി​രോ​ധി​ച്ചി​ട്ടും​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ടി​ന് ​സം​ര​ക്ഷ​ണം​ ​ഒ​രു​ക്കു​ക​യാ​ണെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​രേ​ന്ദ്ര​ൻ.
പോ​പ്പു​ല​ർ​ ​ഫ്ര​ണ്ടി​നെ​തി​രെ​ ​തി​ടു​ക്ക​പ്പെ​ട്ട് ​ന​ട​പ​ടി​യെ​ടു​ക്ക​രു​തെ​ന്നാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​ഉ​ന്ന​ത​ത​ല​ ​യോ​ഗ​ത്തി​ൽ​ ​പ​റ​ഞ്ഞ​തെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.​ ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ടി​ന്റെ​ ​ഓ​ഫീ​സു​ക​ളി​ൽ​ ​റെ​യ്ഡ് ​ന​ട​ത്താ​നോ​ ​പി​ടി​ച്ചെ​ടു​ക്കാ​നോ​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​വു​ന്നി​ല്ല.​ ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ട് ​മ​ത​ഭീ​ക​ര​വാ​ദി​ക​ളാ​ണെ​ന്ന് ​പ​റ​ഞ്ഞ​ത് ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​ ​വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​നാ​ണ്.​ ​എ​ന്നാ​ൽ​ ​പി​ണ​റാ​യി​ ​വി​ജ​യ​നി​ലെ​ത്തു​മ്പോ​ൾ​ ​സി.​പി.​എം​ ​പൂ​ർ​ണ​മാ​യും​ ​മ​ത​ഭീ​ക​ര​വാ​ദി​ക​ൾ​ക്ക് ​കീ​ഴ​ട​ങ്ങി​ക്ക​ഴി​ഞ്ഞെ​ന്നും​ ​കെ.​സു​രേ​ന്ദ്ര​ൻ​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.