തിരുവനന്തപുരം : കുളത്തൂർ ശ്രീനാരായണ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ പൂജവയ്പ് മഹോത്സവം ഒക്ടോബർ 4, 5 തീയതികളിൽ നടക്കും. 4ന് വൈകിട്ട് 6ന് പൂജവയ്പും 5ന് രാവിലെ 7.30 ന് വിദ്യാരംഭവും നടക്കും. ജി.ശശിധരൻ, ജി.വിജയമ്മ, ഡോ.പി.ഷീബ എന്നിവർ വിദ്യാരംഭത്തിന് നേതൃത്വം നൽകും.വിദ്യാരംഭത്തിനു ശേഷം ബാലവേദിയുടെ ഡോക്ടറോട് ചോദിക്കാം എന്ന പരിപാടി ഉണ്ടായിരിക്കുമെന്നും സെക്രട്ടറി ജി.ശശിധരൻ അറിയിച്ചു. വിദ്യാരംഭത്തിനുള്ള രജിസ്‌ട്രേഷന് : ഫോൺ: 9496261371, 9745993753.