teacher

കിളിമാനൂർ : കിളിമാനൂർ ബി.ആർ.സി പരിധിയിലെ അദ്ധ്യാപകർക്കായി ലഹരി വിമുക്ത കേരളം അദ്ധ്യാപക പരിവർത്തന പരിപാടി സംഘടിപ്പിച്ചു. ബി.ആർ.സി കിളിമാനൂർ, ജി.വി.വി.എൽ.പി.എസ് കിളിമാനൂർ, ആർ.ആർ.വി ബി.വി.എച്ച്.എസ്.എസ്.എസ് കിളിമാനൂർ എന്നീ മൂന്ന് കേന്ദ്രങ്ങളിലായി സബ് ജില്ലയിലെ എൽ.പി മുതൽ ഹയർ സെക്കൻഡറി തലം വരെയുളള സർക്കാർ, സർക്കാർ എയ്ഡഡ്, അംഗീകാരമുള്ള അൺ എയ്ഡഡ് മേഖലയിലെ എല്ലാ അദ്ധ്യാപകർക്കും പരിശീലനം നൽകി. ബി.പി.സി സാബു വി.ആർ, ഡയറ്റ് ലക്ചറർ ഡോ.വി.സുലഭ,കിളിമാനൂർ സബ് ഇൻസ്പെക്ടർ വിജിത്.കെ.നായർ,എക്സൈസ് ഇൻസ്പെക്ടർ ആർ.മോഹൻ കുമാർ,സിവിൽ എക്സൈസ് ഓഫീസർ ആർ.ചന്തു,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ആനന്ദ്. ജി, വിവിധ സ്കൂളുകളിൽ നിന്നുള്ള അദ്ധ്യാപകർ, ബി.ആർ.സി പ്രതിനിധികൾ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.