1

വിഴിഞ്ഞം: വി. എസ്. എസ്. സി സ്റ്റാഫ് ബസിടിച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഓട്ടോ റിക്ഷാ ഡ്രൈവർ മരിച്ചു. കല്ലിയൂർ കാക്കാമൂല വലിയവിള വീട്ടിൽ രാജന്റെ മകൻ ഷിജിൻ രാജ് (26)ആണ് മരിച്ചത്. കാക്കാമൂല കായൽക്കരയ്ക്കു സമീപം ഇന്നലെ രാവിലെ 7.30 ഓടെ ആയിരുന്നു അപകടം. പൂങ്കുളം ഭാഗത്തേക്കു പോകുകയായിരുന്ന ബസ് എതിർഭാഗത്തുനിന്നുവന്ന ഷിജിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. കാക്കാമൂല സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ആയിരുന്നു.അമ്മ: ഷീജ.സഹോദരി: ഷിജിന.