
ആറ്റിങ്ങൽ: കേരളത്തിലെ കലാകാരന്മാരുടെ പെൻഷൻ തുക വർദ്ധിപ്പിക്കണമെന്ന് കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ആറ്റിങ്ങൽ ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. കലാകാരന്മാർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പഠിക്കാൻ ഒരു കമ്മീഷനെ വയ്ക്കുക എന്ന ആവശ്യവും ഉന്നയിച്ചു.കൺവെൻഷൻ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചമം സുരേഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ആറ്റിങ്ങൽ,ജില്ലാ സെക്രട്ടറി റാഫി മുദാക്കൽ, വക്കം സുധി, വക്കം സജീവ്,ആർ.മഹേശ്വരൻ പിള്ള, ആർ.എസ്.അരുൺ തുടങ്ങിയവർ സംസാരിച്ചു.വക്കംസുധി(പ്രസിഡന്റ്) ആർ.മഹേശ്വരൻപിള്ള, സിനിമോൾ ചിറയിൻകീഴ് (വൈസ് പ്രസിഡന്റ്), എസ്.അനിൽകുമാർ (സെക്രട്ടറി),വക്കം സജീവ്, ഗോപൻ ഊരുപൊയ്ക (ജോ. സെക്രട്ടറി) പഞ്ചമം സുരേഷ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.