
ബോളിവുഡ് താരങ്ങളായ രൺവീർ സിംഗും ദീപിക പദുകോണും വേർപിരിയുന്നതായി റിപ്പോർട്ട്. ഇരുവർക്കും ഇടയിൽ വിള്ളൽ വന്നതായുള്ള അഭ്യൂഹം സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുന്നു. ഇരുവരുടെയും ചില ട്വീറ്റുകളാണ് വാർത്തകൾക്ക് കാരണം.ഇതോടെ ആരാധകരും ആശങ്കയിലാണ്. എന്നാൽ തങ്ങൾക്കിടയിൽ യാതൊരു പ്രശ്നവുമില്ലെന്നാണ് രൺവീർ വ്യക്തമാക്കുന്നത്. വൈകാതെ തന്നെ തങ്ങളെ വീണ്ടും സ്ക്രീനിൽ ഒരുമിച്ച് കാണാമെന്നും രൺവീർ. 83 എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. ഏറെ നാളത്തെ പ്രണയത്തിനുശേഷം 2018ൽ ആണ് ദീപിക പദുകോണും രൺവീർസിംഗും വിവാഹിതരായത്. ആദ്യ കാഴ്ചയിൽ തന്നെ തനിക്ക് ദീപികയോട് പ്രണയം തോന്നിയെന്ന് രൺവീർ പറഞ്ഞിട്ടുണ്ട്.