തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ കോളേജിലെ ശ്രീനാരായണ സ്റ്റഡി സെന്ററും ഐ.ക്യു.എ.സിയും ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സും സംയുക്തമായി 'ശ്രീനാരായണ ഗുരുവും ഇന്ത്യൻ നവോത്ഥാനവും" എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എ.എസ്. രാഖി സെമിനാർ ഉദ്ഘാടന ചെയ്തു. കേരള സർവകലാശാല ചരിത്ര വിഭാഗം മുൻ മേധാവി ഡോ. പി. വസുമതി ദേവിയും തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ് മുൻ അസോസിയേറ്റ് പ്രൊഫസർ ഡോ. പി.കെ. സാബുവും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ. ഉത്തര സോമൻ മുഖ്യപ്രഭാഷണം നടത്തി.ശ്രീ നാരായണ സ്റ്റഡി സെന്റർ കൺവീനർ ഡോ.പ്രതിഭ.പി.ആർ സ്വാഗതവും ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.വൈശാഖ്.എ.എസ് നന്ദിയും പറഞ്ഞു.ഡോ.സുചിത്രാ ദേവി,അനൂപ്,അർജുനൻ ബാഹുലേയൻ എന്നിവർ പങ്കെടുത്തു.