balagopal

തിരുവനന്തപുരം: ഐ.ടി.കമ്പനി കൂട്ടായ്മയായ ജി.ടെക് സംസ്ഥാനത്തെ എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് കാലാനുസൃത തൊഴിലധിഷ്ഠിത പരിശീലനം നൽകുന്നതിനായി ആരംഭിച്ച പരിശീലന പരിപാടിയായ മ്യൂലോൺ 2.0 പദ്ധതിയുടെ ഉദ്ഘാടനവും വെബ്‌സൈറ്റ് പ്രകാശനവും ധനമന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിച്ചു. ടെക്‌നോപാർക്കിൽ നടന്ന ചടങ്ങിൽ കേരളാ ഡിജിറ്റൽ സർവകലാശാലയും ഗൂഗിളും മ്യൂലോൺ 2.0യിൽ സഹകരിക്കാനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. മ്യൂലോണിൽ മികച്ച പ്രകടനം നടത്തിയ സെന്റ്.ജോസഫ് കോളേജ് ഒഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജി പാല, ട്രിനിറ്റി കോളേജ് ഒഫ് എൻജിനിയറിങ്, ക്രിസ്തു ജ്യോതി കോളേജ് ഒഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി എന്നിവർക്കുള്ള അവാർഡ് മന്ത്രി വിതരണം ചെയ്തു.