തിരുവനന്തപുരം: പൊന്നുമംഗലം എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം തിരുവനന്തപുരം താലൂക്ക് എൻ.എസ്.എസ് യൂണിയൻ മേഖലാ കൺവീനർ നടുവത്ത് കെ.വിജയൻ ഉദ്ഘാടനം ചെയ്‌തു. കരയോഗം പ്രസിഡന്റ് പി.രാജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആത്മീയ പഠനകേന്ദ്രം ജില്ലാ കോർഡിനേറ്റർ തളിയൽ രാജശേഖരൻപിളള,കരയോഗം സെക്രട്ടറി എൻ.എസ്.രാജപദ്മൻ,ട്രഷറർ എസ്.വിജയകുമാർ എന്നിവർ പ്രസംഗിച്ചു.