
ആര്യനാട്:ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ആര്യനാട് യൂണിറ്റ് സമ്മേളനം മേഖല പ്രസിഡന്റ് രാജേഷ് കായ്പ്പാടി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ശശീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു.മേഖല സെക്രട്ടറി സജികുമാർ,ജില്ലാ കമ്മിറ്റി അംഗം ഉണ്ണി ഉമാസ്,മുൻ ജില്ലാ സെക്രട്ടറി എം.എസ്.അനിൽ കുമാർ,മേഖല ട്രഷറർ എം.എം.റാഫി എന്നിവർ സംസാരിച്ചു.ഭാരവാഹികളായി.ശശീന്ദ്രകുമാർ(പ്രസിഡന്റ്),വിനോദകുമാർ (സെക്രട്ടറി),സുചീന്ദ്രൻ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.