ആറ്റിങ്ങൽ: എൽ.എം.എസ് റസിഡന്റ്സ് അസോസിയേഷന്റെ കുടുംബ സംഗമം നാളെ രാവിലെ 8ന് ടൗൺ എൻ.എസ്.എസ് കരയോഗ ഹാളിൽ നടക്കും. 11ന് നടക്കുന്ന പൊതു സമ്മേളനത്തിൽ അമർ ആശുപത്രി എം.ഡി ‌ഡോ.പി.രാധാകൃഷ്ണൻ നായർ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് പ്രതാപചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. വനിതാ സിവിൽ എക്സൈസ് ഓഫീസർ സൽമം ലബരിവിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്യും. ഡോ.പി.എസ്. ശ്രീകുമാർ തെരുവുനായ് ശല്യ ബോധവത്കരണ ക്ലാസ് നയിക്കും. സെക്രട്ടറി വി.സി.അഖിലേഷ്,​ ട്രഷറർ ജി. ദിനേശ് ബാബു എന്നിവർ സംസാരിക്കും.