പാലോട്: പേരക്കുഴി സർക്കാർ എൽ.പി സ്കൂളിലെ സ്റ്റാർട്സ് പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട സ്വാഗതസംഘ രൂപീകരണം വാർഡ് അംഗം രാജകുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാപഞ്ചായത്ത് അംഗം സോഫിതോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാൽ, പഞ്ചായത്ത് ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ കാനാവിൽ ഷിബു, പാലോട് ബി.പി.സി.എസ്. ബൈജു, പ്രഥമ അദ്ധ്യാപിക വിജയലക്ഷ്മി അമ്മ, പി.ടി.എ പ്രസിഡന്റ് വി.എൽ. രാജീവ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി വി.രാജകുമാർ (ചെയർമാൻ), വി.എൽ.രാജീവ് (ജനറൽ കൺവീനർ), ജി.മണികണ്ഠൻ നായർ, ബി. ബീന(വൈസ് ചെയർമാന്മാർ), ടി.എൽ.ബൈജു, എ.എസ്.ബിനു, ടി.പ്രതീഷ്, ആർ.സുനിൽകുമാർ, പേയ്ക്കാമൂല മോഹനൻ (കൺവീനർമാർ).