
കല്ലമ്പലം: കവലയൂർ ജി.എച്ച്.എസ്.എസ്, എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുസ്തക തണൽ എന്ന പരിപാടിയുടെ ഭാഗമായി മണമ്പൂർ സി.എച്ച്.സിയിൽ തുറന്ന പുസ്തകശാല ആരംഭിച്ചു. ഇതിൽ കുട്ടികൾ സമാഹരിച്ച പുസ്തകങ്ങൾ പ്രിൻസിപ്പിലിന്റെ സാനിദ്ധ്യത്തിൽ മണബൂർ പഞ്ചായത്ത് പ്രസിഡന്റ് നഹാസ് മെഡിക്കൽ ഓഫീസർക്ക് നൽകി ഉദ്ഘാടനം ചെയ്തു. മണമ്പൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും പി.ടി.എ പ്രസിഡന്റുമായ വി.സുധീർ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് സുരേഷ് കുമാർ,പ്രിൻസിപ്പൽ എം.എസ്.സുധീർ, പ്രോഗ്രാം ഓഫീസർ രാജേഷ് കുമാർ എന്നിവർ പങ്കെടുത്തു.