നെടുമങ്ങാട്:നെടുമങ്ങാട് ഗേൾസ് ഹൈസ്കൂളിലെ പ്രഭാതഭക്ഷണം നിർത്തലാക്കിയതിൽ പ്രതിക്ഷേധിക്കുന്നതായി മുൻ നഗരസഭാ പ്രതിപക്ഷ നേതാവ് ടി.അർജുനൻ അറിയിച്ചു.നെടുമങ്ങാട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അതിരാവിലെ വിദ്യാലയത്തിലേയ്ക്ക് പുറപ്പെട്ടുന്ന കുട്ടികൾക്ക് ആശ്വാസകരമായിരുന്ന പ്രഭാത ഭക്ഷണമാണ് ഒരു മുന്നറിയിപ്പും നൽകാതെ നഗരസഭ നിർത്തിയത്.പ്രഭാത ഭക്ഷണം നൽകേണ്ട ഫണ്ട് നഗരസഭ വകമാറ്റി ചിലവാക്കിയതാണ് പ്രഭാതഭക്ഷണം നിർത്തലാക്കാൻ കാരണമെന്നും അടിയന്തിരമായി ബന്ധപ്പെട്ടർ ഇത് പുനഃസ്ഥാപിക്കാൻ തയ്യാറായില്ലങ്കിൽ ശക്തമായ സമരപരിപാടികൾക്ക് കോൺഗ്രസ് പാർട്ടി തയ്യാറകുമെന്നും റ്റി അർജ്ജുനൻ അറിയിച്ചു.